തണൽ പാലിയേറ്റിവ് സെൻ്റർ കം, ഓഫീസ് ഉദ്ഘാടനം ചെയ്തു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിതമാവുന്ന തണൽ റിഹാബിലിറ്റേഷൻ & ന്യൂറോ സ്പെഷ്യാലിറ്റി സെൻ്ററിന്റെ ഭാഗമായി പാറത്തോട് പഞ്ചായത്ത് പ്രദേശത്തെ ജീവ കാരുണ്യ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായ് രൂപീകൃതമായ ജനകീയ സംരംഭമായ തണൽ പാലിയേറ്റീവ് സെൻ്ററിൻ്റെയും ഓഫീസിൻ്റെയും ഉദ്ഘാടനം  സെബാ സ്റ്റ്യൻ കുളത്തുങ്കൽ എംഎ എ നിർവ്വഹിച്ചു.

തണൽ പാറത്തോട് പ്രസിഡൻറ്  കെ.എ.അബ്ദുൽ അസീസ്സ് അധ്യക്ഷനായി. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ആമുഖ പ്രഭാഷണം നടത്തി.  പാറത്തോട് മസ്ജിദ് ചീഫ് ഇമാം മുഫ്തി ഷംസുദീൻ മാലവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സാജൻ കുന്നത്ത്, പാറ ത്തോട് സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ജോർജ്ജ് കുട്ടി അഗസ്തി, ഇന്ത്യൻ പാലിയേറ്റീവ് സൊസെറ്റി കേരള ചാപ്റ്റർ എക്സിക്യൂവ് സെക്രട്ടറി സക്കറിയാ ഞാവള്ളിയിൽ, തണൽ കോട്ടയം മേഖലാ ചാപ്റ്റർ ചെയർമാൻ മുജീബ് റഹ് മാൻ, പാലപ്ര എസ്.എൻ.ഡി. പി യോഗം പ്രസിഡൻറ് കെ.കെ.സുരേന്ദ്രൻ, മുൻ ഗ്രാമ പ ഞ്ചായത്ത് പ്രസിഡൻ്റുമാരായ തോമസ് കട്ടയ്ക്കൽ,  ആമിനാ ബീവി നാസർ, വ്യാപാരി വ്യവസായി വനിതാ വിംഗ് പ്രസിഡൻറ് സ്വപ്നാ റോയ്, ചീഫ് കോ അർഡിനേ റ്റർ അൻസാരി പനച്ചിക്കൽ,  വൈസ് പ്രസിഡന്റ് രാജു മരിയ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് മെംബർമാരായ ജോണിക്കുട്ടി മുഠത്തിനകം, ഡയസ് കോക്കാട്ട്, സുജിലൻ, കെ.യു. അലിയാർ, ഷേർലി, സിന്ദു മോഹൻ, പാറത്തോട് ജമാഅത്ത് വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ, പാറത്തോട് വികസന സമിതി പ്രസിഡന്റ് ഹാജി തമ്പി കുട്ടി,എൻ എസ് എസ് കരയോഗം പ്രസിഡന്റ് അജേഷ് കുമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. കോഴിക്കോട് തണലിൽ നിന്നുള്ള മൂന്ന് ഓക്സിജൻ കോൺസന്ററേറ്റർ യോഗത്തി ൽ, തണൽ കാഞ്ഞിരപ്പള്ളി ചെയർമാൻ മുജീബ് റഹ്‌മാൻ എംഎൽയ്ക്ക് കൈമാറി. തണൽ പാലിയേറ്റീവ് വോളന്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് യോഗ ത്തിൽ വിതരണം ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours