കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലും വൈദ്യുതി മുടക്കം പതിവ്

Estimated read time 1 min read

കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതി വെന്ന് പരാതി. ദിവസവും പലതവണ വൈദ്യുതി മുടങ്ങാറുണ്ട്. അറ്റകുറ്റപ്പണികളുടെ പേരിലും മറ്റും മുൻകൂട്ടി അറിയിപ്പു നൽകിയുള്ള വൈദ്യുതിമുടക്കം കൂടാതെയാണ് പലതവണയായി വൈദ്യുതി മുടങ്ങുന്നതെന്ന് വ്യാപാരികൾ‌ പറയുന്നു. വിവിധ സ്ഥാപ നങ്ങൾക്കു മാത്രമല്ല, നിർമാണ പ്രവർത്തനങ്ങൾക്കും ഇപ്പോഴത്തെ സാഹചര്യം വെല്ലു വിളിയാണ്.

കാഞ്ഞിരപ്പള്ളിക്ക് പുറമേ ചിറക്കടവ് പഞ്ചായത്തിന്‍റെ പല പ്രദേശങ്ങളിലും ഏറക്കു റെ ഇതുതന്നെയാണ് സ്ഥിതി.വേനൽ മഴയെത്തിയതോടെ വൈകുന്നേരവും രാത്രി യും പല സമയത്തും വൈദ്യുതിയില്ല. കെഎസ്ഇബി ഓഫീസിലേക്കു ഫോൺ ചെയ്‌ താൽ വ്യക്‌തമായ മറുപടി ലഭിക്കാറില്ലെന്നും പരാതിയുണ്ട്. അപ്രതീക്ഷിതമായ വൈ ദ്യുതിമുടക്കം ജനജീവിതം ദുസഹമാക്കുകയാണ്. ചെറിയ മഴയോ കാറ്റോ ഉണ്ടായാൽ ഉടൻ വൈദ്യുതി മുടങ്ങും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് വരുന്നതെന്നും പ്ര ദേശവാസികൾ പറയുന്നു.

You May Also Like

More From Author