കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പ ള്ളി പേട്ട കവലയിൽ മങ്കാശേരി വ്യാപാര സമുച്ചയത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓ ഫീസ് തുറന്നു. തോമസ് ഐസക്ക് ഓഫീസ് ഉൽഘാടനം ചെയ്തു. സിപിഐ എംൻ്റെ മു തിർന്ന നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എവി റസൽ ,ജില്ലാ സെക്രട്ടറിയേ റ്റ് അംഗം റെജി സഖറിയാ,ഷമീം അഹമ്മദ്, കെ രാജേഷ്, ഗിരീഷ് എസ് നായർ, തങ്ക മ്മ ജോർജുകുട്ടി, ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗം ജസി സാജൻ, എം എ ഷാജി, ലോപ്പസ് മാത്യു, റസാഖ്, സിജോ പ്ലാത്തോട്ടം എന്നിവർ ചട ങ്ങിൽ പങ്കാളികളായി.