എലിക്കുളം ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിന്റെ അനുമോദനസമ്മേളനം ജില്ലാ കോ-ഓർഡിനേറ്റർ ഉണ്ണി കുളപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. മെന്റലിസം ഹിപ്നോട്ടിസം ടെലി കൈനസിസ് എന്നിവയിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിന്റെ വേൾഡ് റെക്കോ ഡ് നേടിയ സജീവ് പള്ളത്തിനെയും മകൻ അച്യുത് എസ്.നായരെയും അനുമോദിച്ചു. ഉണ്ണി കുളപ്പുറം ഉപഹാരം നൽകി. അഡ്വ.ജോസ് തെക്കേൽ, ജിമ്മി ജോസ് പ്ലാം ബ്ലാനിയിൽ, അൽഫോൺസ് കുരിശുംമൂട്ടിൽ, മാത്തച്ചൻ നരിതൂക്കിൽ, ജോസുകുട്ടി ഞാവള്ളി, ജോണി പനച്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


+ There are no comments
Add yours