പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന്റെ അനുസ്മരണം

Estimated read time 0 min read
Share :

പുരോഗമന കലാസാഹിത്യ സംഘം പൊൻകുന്നം യൂണിറ്റ് ജനകീയ വായനശാലയിൽ പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന്റെ അനുസ്മരണം നടത്തി.  പി.ഭാസ്കരന്‍ ജന്മശതാബ്ദി വർഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയില്‍ പ്രൊഫ.എം.ജി.ചന്ദ്രശേഖരൻ അനുസ്മരപ്രഭാഷണം നടത്തി.യൂണിറ്റ് കമ്മിറ്റിയംഗം എം.എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിലംഗം കെ.പി.ബാലഗോപാലൻ നായർ ,പൊൻകുന്നം സെയ്ത്, പി.മധു തുട ങ്ങിയവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി പി.എന്‍.സോജന്‍ സ്വാഗതവും ടി.എസ്.സുജേഷ് നന്ദിയും പറഞ്ഞു.മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം ലഭിച്ച പൊൻകുന്നം സെയ്ദിനെ ചടങ്ങില്‍ കെ.പി.ബാലഗോപാലൻ നായർ പൊന്നാടയണിയിച്ച്  ആദരിച്ചു. പി.സി.രാജ്മോഹൻ, കെ.കെ.സാജൻ,  കെ.എൻ.രാജീവ്, എം.ടി. സജിമോൻ,വി.കെ.സന്തോഷ്,വി.എം.തങ്കച്ചൻ,പി.എൻ.സോജൻ,ഗോപിക സന്തോഷ്,എം.എൻ.രാധാകൃഷ്ണൻ എന്നിവര്‍ പി.ഭാസ്കരൻ്റെ ഗാനങ്ങളുടെയും കവിതകളു ടെയും അവതരണം നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours