ദുരന്തനിവാരണ നിയമപ്രകാരം വെട്ടിമാറ്റിയ മരക്കഷണങ്ങൾ നീക്കം ചെയ്യാൻ നടപടിയില്ല. നിന്ന് തിരിയാൻ ഇടമില്ലാതെ കാഞ്ഞിരപ്പള്ളി ഇടക്കു ന്നം വില്ലേജോഫീസ് പരിസരം.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇടക്കുന്നം വില്ലേജോഫീസ് പരിസരത്ത് നിന്ന തേക്ക്, മഹാഗണി ഇനങ്ങളിൽപ്പെട്ട മരങ്ങൾ മുറിച്ച് നീക്കിയത്.ജീവനക്കാർക്കും, പൊതുജനങ്ങൾക്കുമുണ്ടാകാവുന്ന അപകട സാധ്യത മുൻപിൽ കണ്ട് ദുരന്തനിവാരണ നിയമപ്രകാരമായിരുന്നു നടപടി. മരങ്ങൾ മുറിച്ച് ഓഫീസ് പരിസരത്ത് അടു ക്കി വയ്ക്കാനായിരുന്നു കരാർ. ഇതു പ്രകാരം കരാർ ഏറ്റെടുത്തവർ മരങ്ങൾ മുറിച്ച് ഓഫീസിന് ചുറ്റും അടുക്കി.തുടർന്ന് ഇത് ലേലം ചെയ്യാൻ അനുമതി തേടി വി ല്ലേജധികൃതർ താലൂക്കോഫീസിലേയ്ക്ക് കത്ത് നൽകി. മറുപടി ഉണ്ടാകാതെ വന്നതോടെ വീണ്ടും അറിയിപ്പ് നൽകി. പക്ഷേ ഇതുവരെ നടപടികൾ ഒന്നുമുണ്ടായി ല്ല. അഞ്ച് സെൻ്റിൽ പ്രവർത്തിക്കുന്ന വില്ലേജോഫീസ് പരിസരത്താകെ തടികൾ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്.
വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് അടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാണ് ഇവ കിടക്കുന്നത്. മരങ്ങൾ മുറിച്ചിട്ടിരിക്കുന്നിടത്ത് കാ ടുകയറി തുടങ്ങിയിട്ടുണ്ട്. ഇതു മൂലം ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്ന് ഇവിടെയെത്തുന്ന പൊതു ജനങ്ങളടക്കം പറയുന്നു. നിലവിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ സ്മാർട്ട് വില്ലേജോഫീസ് കെട്ടിടമില്ലാത്ത അപൂർവ്വം വില്ലേജിൽ ഒന്നാണ് ഇടക്കുന്നം. വില്ലേജോഫീസറടക്കം ഏഴ് ജീവനക്കാരുള്ള ഇവിടെ പരിമിതമായ സൗകര്യം മാ ത്രമാണുള്ളത്.2 ഇടുങ്ങിയ മുറികളും, ഹാളും മാത്രമാണ് ഇവിടെ ഉള്ളത്.വിവിധ ഇടപാടുകൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാൻ പോലും സൗകര്യമില്ല.
ഫയലുകൾ സൂക്ഷിക്കാനും ഇടമില്ല. ജീവനക്കാരുടെ വാഹനങ്ങൾ പോലും പാർക്ക് ചെയ്യുന്നത് പാതയോരത്താണ്.പാറത്തോട് പഞ്ചായത്തിൻ്റെ ഭൂരിഭാഗം പ്രദേശ ങ്ങളിലെ ജനങ്ങൾക്ക് പുറമെ, മുണ്ടക്കയം പഞ്ചായത്തിലെ ഏതാനും വാർഡുകളിലെ ജനവും വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് ഇടക്കുന്നം വില്ലേജോ ഫീസിനെയാണ്. മുറിച്ചിട്ടിരിക്കുന്ന മരക്കഷണങ്ങൾ നീക്കം ചെയ്യാനും, സ്മാർട്ട് വില്ലേജോഫീസ് കെട്ടിടം നിർമ്മിക്കാനും നടപടിയുണ്ടാകണം എന്നാണ് ജനങ്ങളു ടെ ആവശ്യം.

+ There are no comments
Add yours