എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂളിൽ ഹൈടെക് സംവിധാനത്തിലൂടെ പാർലമെൻറ് ഇലക്ഷൻ

Estimated read time 0 min read

എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂളിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവ മായി.മുൻവർഷങ്ങളിൽ ബാലറ്റ് പേപ്പറിലൂടെ നടന്ന തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും ക്ലാസും ക മ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ തിനുശേഷം കുട്ടികൾ ഓൺലൈനായി വോട്ട് ചെയ്യുകയായിരുന്നു.

വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പിട്ടതിനു ശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ സജ്ജമാക്കിയിരുന്ന വിവിധ കമ്പ്യൂട്ടറുകളിൽ വിദ്യാർത്ഥികൾ തങ്ങളു ടെ വോട്ട് രേഖപ്പെടുത്തി.അധ്യാപകരും അനധ്യാപകരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് ഈ വർഷത്തെ തെരഞ്ഞെടുപ്പിലെ പുതുമ നിറഞ്ഞ കാഴ്ചയായി. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രാധാന്യമേറിയ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാനും മികച്ച നേതൃനിരയെ വാർത്തെടുക്കാനും ലോകം അതിവേഗം ഡിജിറ്റൽ സംവിധാനത്തിലേക്ക് കുതിക്കുമ്പോൾ വിവരസാങ്കേതികവിദ്യയുടെ സദ്ഫലങ്ങൾ എങ്ങനെ ക്രിയാത്മകമായി തെരഞ്ഞെടുപ്പിൽ ഉപ യോഗിക്കാം എന്ന് മനസിലാക്കാനും ഈ സംവിധാനം കുട്ടികൾക്ക് സഹായകമായി.

പ്രിൻസിപ്പൽ രാജ് കുമാർ അരസൻ , മാനേജർ മധുസൂദനൻ പിള്ള, അക്കാഡമിക് ഡയറക്ടർ ആൻ സമ്മ തോമസ്, ദീപ്തി. വി.എസ്, അശ്വതി പ്രകാശ്, സൂര്യ ബോസ്, ലെ ബീന പി.വി., സൗമി പി, രോഹിത് രാജേന്ദ്രൻ, അൻസിൽ അനീഷ്, സാനിത്യ പി സന്തോഷ് , രേഷ്മ ശശിധരൻ എന്നിവർ നേതൃത്വം നൽകി

You May Also Like

More From Author

+ There are no comments

Add yours