ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു സമീപത്ത് നിർത്തിയിട്ടിരുന്ന റിക്കവറി ലോറിയിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീണു. തിങ്കളാഴ്ച രാത്രിയാണ് സമീപത്തെ മൺതിട്ട ഇടിഞ്ഞു വീണത്. ബൈപാസ് നിർമാണത്തിനായി സ്ഥലമെടുത്തപ്പോഴുണ്ടായ മൺതിട്ടയിലെ മണ്ണാണു ലോറിയുടെ പ്ലാറ്റ് ഫോ മിലേക്കു വീണത്. ക്യാബിനു മുകളിലേക്കു വീഴാതിരുന്നതിനാൽ ലോറിക്കു കൂടുതൽ തകരാറുണ്ടായില്ല. കാഞ്ഞിരപ്പള്ളി ബൈപ്പാസിനായി മണ്ണടുത്ത് മാറ്റിയ സ്ഥലത്തെ മണ്ണ് തിട്ടയാണ് ഇടിഞ്ഞ് വീണത്.


+ There are no comments
Add yours