കോട്ടയം അതിരമ്പുഴയിൽ നടന്ന് വരുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവമായ അരങ്ങിൽ പ്രസംഗ മത്സര വിഭാഗത്തിൽ പാറത്തോട്ടിലെ സിന്ധു മോഹന് സം സ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. 13 ജില്ലകളിലെ മത്സരാർത്ഥികൾ മാറ്റുരച്ച പ്രസംഗം സീനിയർ വിഭാഗത്തിലാണ് യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിന്ധു ഒന്നാമതെത്തിയത്. പാറത്തോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും ഗ്രാമ പഞ്ചായത്തംഗവുമാണ് സിന്ധു.

കഥാരചനക്ക് ബ്ലോക്ക് തലത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. അധ്യാപക തലത്തിൽ നടത്തുന്ന പൊതു വിഞ്ജാന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി യിരുന്നു സിന്ധു. ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ഡീസെൻട്രലൈസേഷൻ ആൻ്റ് ലോക്കൽ ഗവേണൻസ് എന്ന വിഷയത്തിൽ ഫുൾ എപ്ലസ് നേടിയ സിന്ധു 3 ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്

+ There are no comments
Add yours