കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് ഹൈസ്കൂളിൽ നഴ്സറി ക്ലാസുകൾക്ക് തുടക്കമായി. ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെ യർമാൻ ആന്‍റ്ണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. നഴ്സറി സ്കൂളിന്‍റെ എളിയ തുടക്കം വലിയ നേട്ടത്തിന് കാരണമാവട്ടെയെന്ന് ആന്‍റണി മാർട്ടിൻ ആശംസിച്ചു. ഗവൺമെന്‍റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. സുജാകുമാരി, സീനിയർ അസിസ്റ്റന്‍റ് പി.എ. സൗദാ ബീവി, എൽപി എച്ച്എം പി.എം. ആച്ചിയമ്മ, സീനിയർ അധ്യാപിക മേഴ്സി വിൻസന്‍റ്, അങ്കണവാടി അധ്യാപിക എൻ.ഡി. പ്രസീദ എന്നിവർ പ്രസംഗിച്ചു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്‍റെ ശ്രമഫലമായി 27 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ഗവൺമെന്‍റ് സ്പോർട്സ് സ്കൂളിന്‍റെ സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് ടെൻഡർ നടപടികൾ നടന്നുവരികയാണ്.

+ There are no comments
Add yours