ഇടത്തംപറമ്പ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സാമൂഹിക ക്ഷേമ പദ്ധതി ‘കരുതൽ 2025’ ഉദ്ഘാടനം ചെയ്തു.

ജീവിതത്തിൻ്റെ നല്ല കാലം സമൂഹത്തിനും കുടുംബത്തിനും വേണ്ടി അധ്വാനിക്കുകയും സായംകാലത്ത് കരുതലിൻ്റെ തണൽ നിഷേധിക്കപ്പെടുകയും ചെയ്യുന്ന വർക്ക് പൊൻകുന്നം ഇടത്തം പറമ്പ് റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ‘കരുതൽ 2025’ എന്ന പേരിൽ സാമൂഹിക ക്ഷേമ പദ്ധതി ആരംഭിച്ചു. സമൂഹ ത്തിൽ കുറവുകളുള്ളവർ ഉണ്ടെന്നും അവരുടെ കുറവുകൾക്ക് പരിഹാരം കാണേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്നും ‘കരുതൽ 2025’ ഉദ്ഘാടനം ചെയ്തുകൊണ്ട് സാംസ്കാരിക ഗ്രന്ഥശാല പ്രവർത്തക എ ആർ മീന അഭിപ്രായപ്പെട്ടു.
അസോസിയേഷൻ പ്രസിഡൻ്റ് കെ.കെ. വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി റെജി. ജെ. ജോൺ, വി.എസ്. അനിൽകുമാർ, എം. എസ്. റഷീദ്, വി.എം. ജോൺ, രാധാമണി വി, മുണ്ടക്കയം സോമൻ, സ്മിത ലാൽ, സ്വപ്ന പി. എസ്. തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours