കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഗീവ ർഗീസിന്‍റെയും സംയുക്ത തിരുനാൾ 15 മുതൽ 18 വരെ നടക്കുമെന്ന് ഫാ. മാത്യു പുതുമന, അസിസ്റ്റന്‍റ് വികാരി ജോസഫ് ഇടിയാകുന്നേൽ എന്നിവർ അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന, രാത്രി ഏഴിന് നാടകം. 16ന് രാവിലെ ആറിന് വിശുദ്ധ കുർബാന, 10.30ന് വിശുദ്ധ കുർബാന – മാർ ജേക്കബ് മുരിക്കൻ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, ആറിന് വിവാഹജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, രാത്രി ഏഴിന് ഇടവക കൂട്ടായ്മ പരിപാടി. 17ന് രാവിലെ ആറിന് വിശുദ്ധ കുർബാന, തുടർന്ന് വാഹന വെഞ്ചരിപ്പ്, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, സ്നേഹവിരുന്ന്, രാത്രി ഏഴിന് മ്യൂസിക്കൽ പ്രോഗ്രാം. 18ന് രാവിലെ ആറിന് വിശുദ്ധ കുർബാന, 10ന് കഴുന്ന് പ്രദക്ഷിണം, 10.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് കഴുന്ന് പ്രദക്ഷിണം, 4.30ന് വിശുദ്ധ കുർബാന, 6.30ന് ടൗൺ ചുറ്റി പ്രദക്ഷിണം, രാത്രി 8.45ന് വാദ്യമേളം.


+ There are no comments
Add yours