ഗവര്‍ണര്‍ ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് മാത്യു കൊല്ലമലക്കരോട്ടിന്

Estimated read time 0 min read
Share :
പബ്ലിക് റിലേഷന്‍ രംഗത്ത് കഴിഞ്ഞ 30 വര്‍ഷമായി ആയിരത്തിലധികം പൊതുപാരിപാടികള്‍ സംഘടിപ്പിച്ചു മികവ് തെളിയിച്ചതിനുള്ള പഞ്ചിമബംഗാള്‍ ഗവര്‍ണ റുടെ ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡിനു കോട്ടയം സിറ്റിസണ്‍ ഫോറം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് അര്‍ഹനായി. 50,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ ദിവസം മാന്നാനം കെഇ സ്‌കൂളില്‍ നടന്ന ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ ജന്‍മദിനാ ഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ മാത്യു കൊല്ലമലക്കരോട്ടിനു അവാര്‍ഡ് സമ്മാനിച്ചു. കോട്ടയം സിറ്റിസണ്‍ ഫോറത്തിന്റെ ഉള്‍പ്പെടെ കോട്ടയം ടൗണിലും പരിസ ര പ്രദേശങ്ങളിലുമായി ആയിരത്തിലധികം പൊതുപരിപാടികളാണ് മാത്യു കൊല്ലമലക്കരോട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടത്.
Share :

You May Also Like

More From Author

+ There are no comments

Add yours