ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും റൂബിജൂബിലി സമാപനവും

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 40-ാമത്‌ വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് തുടക്ക മായി.  ജനുവരി 14 മുതൽ 17 വരെയാണ് ആഘോഷങ്ങൾ. 17-ാം തീയതി രാവിലെ 9:30 ന്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ തോമസ്‌ തറയില്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ മാനേജര്‍ ഫാ. ജോസഫ്‌ പൊങ്ങന്താനത്ത്‌, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌, ചീഫ്‌ വിപ്പ്‌ ഡോ. എന്‍. ജയരാജ്‌, ജോസ്‌ കെ. മാണി എം.പി, ആന്റോ ആന്റണി എം.പി, കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ എം.പി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ,  പി.ടി.എ. പ്രസിഡന്റ്‌ ജോസ്‌ ആന്റണി, സ്റ്റാഫ്‌ സെക്രട്ടറി തനുജ മാത്യു, സ്‌കൂള്‍ ക്യാപ്‌റ്റന്‍ ഫെലിക്‌സ്‌ ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിക്കും.

പാഠ്യ – പാഠേ്യതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്യും. പതിനാറാം തീയതി രാവിലെ പത്തു മണിക്ക്‌ നടക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേ ല്‍ ഉദ്‌ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ്‌ 1:30 ന്‌ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ 17ന്‌ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളോടെ സമാപിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours