പൊൻകുന്നം: അപകടത്തിൽ പെട്ട് പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ ബസിൽ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി.ജീവനക്കാർ. ചൊവ്വാഴ്ച വൈകീട്ട് 6.15-ന് ദേശീയപാതയിൽ എ.കെ.ജെ.എം.സ്‌കൂളിന് സമീപം കാറിലിടിച്ച് അപകടത്തിൽപ്പെട്ടത് സ്‌കൂട്ടർ യാത്രക്കാരൻ പെരിയാർ സ്വദേശി മുത്തുവാണ്. ഈ സമയം പൊ ൻകുന്നത്തുനിന്ന് മുണ്ടക്കയം വഴി പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് നിർത്തി യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ജീവന ക്കാർ മുൻകൈയെടുത്തു.

ഡ്രൈവർ പാലാ സ്വദേശി സോജൻ, കണ്ടക്ടർ ചേനപ്പാടി സ്വദേശി പി.പി.അൻസാരി എന്നിവർ ചേർന്ന് മുത്തുവിനെ ബസിൽ കയറ്റി തങ്ങൾ വന്ന വഴിയേ തിരിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. അതിനുശേഷമാണ് യാത്ര തുടർന്നത്. അപകടസ്ഥലത്തുനിന്ന് അര കിലോമീറ്ററോളം പിന്നിലാണ് ആശുപത്രി.

+ There are no comments
Add yours