കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി മൈന്‍സ് കെയര്‍ ആന്‍ഡ് ക്യുവര്‍ന്റെ കീഴില്‍ പ്രവ ര്‍ത്തിക്കുന്ന നിര്‍മലൈറ്റ്്സ്‌ന്റെ നേതൃത്വത്തില്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ മധുസൂദനന്‍ എ.ആര്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോ ളേജ് ഡയറക്ടര്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ജനറല്‍ കോഡിനേറ്റര്‍ പി.എം. വര്‍ക്കി, നിര്‍മലൈറ്റ്്‌സ് ഡയറക്ടര്‍ ഡോ. പി. എം. ചാക്കോ,റ്റിജോമോന്‍ ജേക്കബ്്, റ്റി.ജെ. മേരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയവും ജീവിതവിജയവും നേരിടുന്നതിന് ആവശ്യമായ മോട്ടിവേഷണല്‍ ക്ലാസുകള്‍ ഗ്രൂപ്പ് ഡിസ്‌കഷന്‍സ് കൗണ്‍സിലിംഗ് തുടങ്ങിയ പരിപാടികള്‍ ഈ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ചു

+ There are no comments
Add yours