ദുബൈയിൽ ഇഫ്താർ സംഗമവുമായി കാഞ്ഞിരപ്പള്ളി പ്രവാസികൾ

Estimated read time 1 min read
Share :

ഷാർജ: യു.എ.ഇ.യിലെ കാഞ്ഞിരപ്പള്ളി പ്രവാസികളുടെ കൂട്ടായ്മയായ ‘കെ ഇ സി കാഞ്ഞിരപ്പള്ളി’ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഷാർജയിലുള്ള നെസ്റ്റോ മിയ മാളിൽ നടന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തി യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. നോമ്പുതുറയോടൊപ്പം നടന്ന ചടങ്ങിൽ പങ്കെടുത്തവർ പഴയകാല സുഹൃത്തുക്കളെ കാണാനും നാട്ടിലെ ഓർമ്മകൾ പങ്കുവെക്കാനുമുള്ള വേദിയായി ഈ ഇഫ്താർ സംഗമത്തെ മാറ്റി.

പ്രവാസലോകത്ത് പരസ്പര സഹകരണവും ഐക്യവും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. കാഞ്ഞിരപ്പള്ളിയുടെ പാരമ്പര്യവും സ്‌നേഹവും കാത്തുസൂക്ഷിച്ചുകൊണ്ട് വരും വർഷങ്ങളിലും ഇത്തരത്തിലുള്ള കൂടുതൽ ഒത്തുചേരലുകൾ തുടരുമെന്ന് പ്രസിടെന്റ് ആരിഫ് കട്ടുപ്പാറ സെക്രട്ടറി .വി എച്ച് അനീഷ് അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours