കാഞ്ഞിരപ്പള്ളി താലൂക്കിലെ വനിതകൾക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ അഞ്ചിലിപ്പ ലേബേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊ സൈറ്റി. 60 ഓളം സഹകാരികൾ നിലവിലുള്ള സൊസൈറ്റിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സർക്കിൾസ് സഹകരണ യൂണിയൻ ചെയർമാൻ പി സതീഷ് ചന്ദ്രൻ നായർ നിർവഹിച്ചു. വിൻസെൻഷ്യൽ സഭയുടെ സാമൂഹിക ക്ഷേമ വികസന വിഭാഗം കൗൺസിലർ ഫാദർ ജോർജ് പൂനാട്ട് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു.

ഇത്തരം ഒരു സൊസൈറ്റിയുടെ സാധ്യതകളും പ്രതീക്ഷകളും സമ്മേളനത്തിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ കെ കെ ഫൈസൽ വിശദീകരിച്ചു. ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴി, പഞ്ചായത്ത് മെമ്പർ റിജോ വാളാന്തറ, സഹകരണ സ്ഥാപനങ്ങളുടെ അസിസ്റ്റൻറ് രജിസ്റ്റർ ഷമീർ വി മുഹ മ്മദ്, അസിസ്റ്റൻറ് ഡയറക്ടർ ശ്രീജ,സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർ ഫാദർ ടോണി കുതിരമറ്റം സെക്രട്ടറി അനൂപ് എന്നിവർ സംസാരിച്ചു.
ഈ സൊസൈറ്റിയുടെ രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് മുൻപന്തിയിൽ നിന്നത് പ്രമോട്ടർ കൂടിയായ ആനിയമ്മ ജോയി കിഴക്കേത്തലക്കലാണ്. മഡോ ണ ഐടിഐ കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ വനിത കൂട്ടായ്മയെ ഒരു വ്യവസായ സഹകരണ സംഘം രൂപീകരിക്കാൻ പ്രോത്സാഹിപ്പിച്ചതും അതിനാ യി പ്രവർത്തിച്ചതും ആനിയമ്മയുടെ നേതൃത്വത്തിലാണ്. വ്യവസായ രംഗത്തും സഹകരണ രംഗത്തും മുന്നേറ്റങ്ങൾ കൊണ്ടുവരുവാൻ ഇത്തരം ചെറിയ സംഘങ്ങ ൾക്ക് കഴിയും എന്ന പ്രതീക്ഷയിൽ നൂറോളം വനിതകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ സമ്മേളനം വിജയമായിരുന്നുവെന്ന് ആനിയമ്മ പറഞ്ഞു.

+ There are no comments
Add yours