പൊൻകുന്നത്തു കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

Estimated read time 1 min read
Share :

ദേശീയപാത 183-ൽ പൊൻകുന്നം പഴയചന്ത ഭാഗത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊൻകുന്നം തോണിപ്പാറയിൽ വാടകയ്ക്ക് താമ സിക്കുന്ന ഇടക്കുന്നം പുളിയനാംകുന്നിൽ സിനീഷിന്റെ ഭാര്യ അമ്പിളി രാഘവൻ(42) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30-ന് അമ്പിളിയെയും ഒപ്പ മുണ്ടായിരുന്ന മകൾ നിളയെയും കാറിച്ച് വീഴ്ത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ അമ്പിളി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാ യിരുന്നു. മറ്റൊരു കാറിൽ തട്ടി നിയന്ത്രണം വിട്ട കാർ നടന്നു പോ കുകയായിരുന്ന ഇരുവരെയും ഇടിച്ചുവീഴ്ത്തിയതിന് ശേഷം മറിഞ്ഞു. ഉരുളികുന്നം വരമ്പനാനിക്കൽ കുടുംബാംഗമാണ് അമ്പിളി. സംസ്‌കാരം ഉരുളികുന്നത്തെ വീട്ടുവളപ്പിൽ നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours