ഇന്ത്യയിലെ കാർഷിക മേഖലയെയും, കർഷകരെയും ദോഷകരമായി ബാധിക്കുന്ന കർഷക വിരുദ്ധ ബില്ല് പിൻവലിക്കണം എന്നാവശ്യപെട്ടുകൊണ്ടും, ഇതിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്കദാർട്യം പ്രഖ്യാപിച്ചുകൊണ്ടും പാറത്തോട് സം യുക്ത കർഷക സമിതിയുടെ നേതൃതത്തിൽ കൂവപ്പള്ളിയിൽ നടത്തിയ ധർണ കർ ഷക സംഘം സംസ്ഥാന സമിതി അംഗവും, എം. ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബറുമായ പി. ഷാനവാസ്‌ ഉൽഘാടനം ചെയ്തു. കേരള കോൺഗ്രസ്‌ സാംസ്‌കാരിക വേദി ജില്ലാ പ്രസിഡന്റ്‌ ബാബു. ടി. ജോൺ ആദ്യക്ഷത വഹിച്ച യോഗത്തിൽ, കർഷക സംഘം മേഖല സെക്രട്ടറി വി. എം ഷാജഹാൻ സ്വാഗതവും, കമ്മിറ്റി അംഗം ഒ. ജി സുകുമാരൻ നായർ നന്ദി യും രേഖപെടുത്തി.

യോഗത്തിൽ കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ജോർജ് കുട്ടി അഗസ്‌തി,കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സാജൻ കുന്നത്, പാറത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌. ജോണികുട്ടി മഠത്തിനകം, വൈസ്. പ്രസിഡന്റ്‌ സിന്ധു മോഹനൻ, ബ്ലോക്ക്‌ മെംബർ മോഹനൻ ടി. ജെ, മെംബർ മാരായ ഡയസ് കൊക്കാട്ട്, സിയാദ് കെ. എ, കെ. കെ ശശികുമാർ,പാറത്തോട് ബാങ്ക് പ്രസിഡന്റ്‌ കെ. ജെ തോ മസ് കട്ടക്കൻ, കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി സിബി സൗര്യകുഴി, സി. പി. എം നേതാവ് കെ. കരുണാകരപിള്ള, KSKTU മേഖല സെക്രട്ടറി കെ. ജനീഷ്, കർഷക സംഘം മേഖല കമ്മിറ്റി അംഗങ്ങളായ അഫ്സൽ, അൻഷാദ് ഇസ്മായിൽ, സുഹൈൽ ഹസ്സൻ, സജികുമാർ സജീവ് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.