നിർമ്മാണ മേഖല തകർച്ചയിലേക്ക്

Estimated read time 1 min read
Share :
കേരളത്തിലെ നിർമാണ മേഖല ഇന്ന് അതീവ ഗുരുതരമായ പ്രതിസന്ധിയിലാണ്. നിർമാണ സാമഗ്രികളുടെ നിയന്ത്രണമില്ലാത്ത വിലവർധന, ലഭ്യത കുറവ്, തൊഴിലാളികളുടെ ക്ഷാമം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ ചേർന്ന് ഈ മേഖലയെ സ്തംഭനാവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുകയാണന്ന് ലെൻസ്ഫെഡ് പൊൻകുന്നം ഏരിയ കമ്മറ്റി.
ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധനവിലയും ഗ്യാസ് ലഭ്യതയും ബാധിച്ചതോടെ നിർമ്മാണ വസ്തുക്കളുടെ വിലയിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. സ്റ്റീലിന്റെ വില കിലോഗ്രാമിന് 10 മുതൽ 15 രൂപ വരെ ഉയർന്നിരിക്കുമ്പോൾ, സിമന്റിന് 50 കിലോ ബാഗിന് 15 മുതൽ 30 രൂപ വരെ വർധിച്ചു. ടൈൽ, സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് 15% മുതൽ 50% വരെ വില വർധിക്കുകയും നിരവധി കമ്പനികൾ പ്രവർത്തനം നിർത്തുകയും ചെയ്തിരിക്കുകയാണ്. വയർ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ സാമഗ്രികൾക്കും 10% മു തൽ 40% വരെ വില വർധിച്ചു.
അതേസമയം, സിമന്റ്, സ്റ്റീൽ, ടൈൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ നിർമ്മിക്കുന്ന പല കമ്പനികളും നിലവിലുള്ള യുദ്ധ സാഹചര്യത്തെയും ഇന്ധന ക്ഷാമത്തെയും മറ യാക്കി കൃത്രിമമായി വില ഗണ്യമായി വർധിപ്പിക്കുന്നുവെന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. പ്രാദേശികമായി ലഭ്യമായ ചെങ്കല്ല്, കരിങ്കല്ല്, ക്വാറി മണൽ എ ന്നിവയുടെ വിലയും അനിയന്ത്രിതമായി ഉയരുകയാണ്. ഒരു ചെങ്കല്ലിന് 5 മുതൽ 10 രൂപ വരെ വർധിപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നത് മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. പി.വി.സി ഉൽപ്പന്നങ്ങളുടെ വിപണി കുത്തക നിയന്ത്രണത്തിലായതോടെ പ്ലംബിംഗ് സാമഗ്രികളുടെ വിലയും നിയന്ത്രണാതീതമാകുകയാണ്.
ഇതിനൊപ്പം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യത്തെ തുടർന്ന് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ സംസ്ഥാനത്ത് തൊഴിലാളികളുടെ കടുത്ത ക്ഷാമമാണ് നിലനിൽക്കുന്നത്. നിരവധി നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഈ ഘടകങ്ങളുടെ സംയുക്തഫലമായി, കേരളത്തിൽ ഒരു സാധാരണ വീട് നിർമ്മിക്കുന്നതിന് സ്ക്വയർഫീറ്റിന് 2400 മുതൽ 3000 രൂപ വരെ ചെലവാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സാധാരണ ജനങ്ങൾക്കും മധ്യവർഗ്ഗ കുടും ബങ്ങൾക്കും വീട് നിർമ്മാണം ദുഷ്കരമാകുകയും, ചെറിയ കോൺട്രാക്ടർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്തിരിക്കുകയാണ്.
തൊഴിലാളി ക്ഷാമവും മറ്റ് ഘടകങ്ങളും ചില പരിധിവരെ വിലവർധനയ്ക്ക് കാരണമാകാമെങ്കിലും, കൃത്രിമമായും അനിയന്ത്രിതമായും വില വർധിപ്പിക്കുന്നത് അംഗീകരിക്കാ നാകില്ല. ഇതിനെതിരെ സർക്കാർ ശക്തമായ ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണ്. നിർമാണ മേഖല സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണുകളിൽ ഒന്നായ തിനാൽ, ഈ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക എന്നത് കാലത്തിന്റെ ആവശ്യമാണ്.
ലെൻസ്ഫെഡ് സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെടുന്നത്:
1. നിർമ്മാണ വസ്തുക്കളുടെ വില നിയന്ത്രണത്തിനായി പ്രത്യേക നിരീക്ഷണ സംവിധാനം രൂപീകരിക്കുക, 2. കുത്തക നിയന്ത്രണങ്ങളും കൃത്രിമ വിലവർധനയും തടയാൻ കർശന നടപടി സ്വീകരിക്കുക. 3. സംസ്ഥാനത്തിനകത്തെ ഉൽപ്പാദന യൂണിറ്റുകൾ പുനരാരംഭിക്കാൻ പ്രോത്സാഹനം നൽകുക, 4. അതിഥി തൊഴിലാളികളുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, 5. ചെറുകിട നിർമ്മാതാക്കൾക്കും കോൺട്രാക്ടർമാർക്കും സാമ്പത്തിക സഹായവും സബ്സിഡികളും നൽകുക, 6. സർക്കാർ നിർമാണ പദ്ധ തി കൾക്ക് ആവശ്യമായ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, 7. കെട്ടിട നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിച്ച് നയപരമായ പിന്തുണ നൽകുക, 8. പരിസ്ഥിതി സംരക്ഷ ണം ഉറപ്പാക്കി, ശാസ്ത്രീയ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങളോടെ പുഴ മണൽ ഖനനം പുനരാരംഭിക്കുക, 9. അനധികൃത മണൽ ഖനനം തടയുകയും സുതാര്യ സംവിധാ നത്തിലൂടെ ന്യായവിലയിൽ മണൽ ലഭ്യമാക്കുകയും ചെയ്യുക.
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ മേഖലയെയും സംരക്ഷിക്കാൻ നിർമാണ മേഖലയെ രക്ഷപ്പെടുത്തുന്നത് അനിവാര്യമാണ്. അതിനാൽ സർക്കാർ അടിയന്ത ര മായി ഇടപെട്ട് സമഗ്രമായ നടപടികൾ സ്വീകരിക്കണമെന്ന് ലെൻസ്ഫെഡ്  പൊൻകുന്നം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു, ഏരിയ പ്രസിഡന്റ്‌ സുനിൽ ജാഫർ, സെക്രട്ടറി സനിഷ് pv, ട്രഷറർ അനിൽ മുണ്ടക്കയം, ജില്ലാ പ്രസിഡന്റ്‌ ജനീവ് പിജി, ജില്ലാ കമ്മറ്റി അംഗങ്ങളായ അനെൽ ജോൺ, ജയേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours