കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെ യും ഇടവക തിരുനാൾ ജനുവരി 22 മുതൽ 25 വരെ നടത്തപ്പെടും.. തിരുനാളിന് 22 ന് വൈകുന്നേരം 5.15 ന് വികാരി ഫാ ജെയിംസ് കുന്നിൽ കൊടിയേറ്റും. തുടർന്ന് 5.30 ന് ലദീഞ്ഞ്, വി. കുർബാന, പ്രസംഗം: ഫാ എബ്രാഹം തയ്യിൽ നെടുമ്പറമ്പിൽ 7 മണിക്ക് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം ഒറ്റ.

24 ന് വൈകുന്നേരം 4.30 ന് കുർബാന,പ്രസംഗം: ഫാ ജോൺ.വി തടത്തിൽ തുടർന്ന് സിമിത്തെരി സന്ദർശനം. 25 ശനിയാഴ്ച രാവിലെ 6.30 ന് സപ്രാ 6.45 ന് കുർബാന, പ്രസംഗം: ഫാ സക്കറിയാസ് കരിവേലിൽ. 8.15 ന് ഭവനങ്ങളിലേക്ക് കഴുന്ന് പ്രദക്ഷിണം. വൈകുന്നേരം 5 മണിക്ക് ആഘോഷമായ കുർബാന ഫാ മാത്യു വെണ്ണായപ്പ ള്ളിൽ. 6.30 ന് പൊന്തൻപുഴ കുരിശടിയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം കുരിശടിയിൽ. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം. സമാപനാശിർ വാദം,
വാദ്യമേളങ്ങൾ എന്നിവ നടക്കും.
26 ന് തിരുനാൾ ദിനത്തിൽ രാവിലെ 5.30ന് കുർബാന, പ്രസംഗം: ഫാ ജെയിംസ് കുന്നിൽ 9.30 ന് സപ്ര, ആഘോഷമായ തിരുനാൾ കുർബാന, ജോസഫ് കഴുന്നുകണ്ട ത്തിൽ സന്ദേശം ഫാ ജിസൺ പോൾ വേങ്ങാശ്ശേരിൽ 12 ന് തിരുനാൾ പ്രദക്ഷിണം. ഫാ ജോസഫ് മരുതോലിൽ 12.30 നു കൊടിയിറക്ക് സമാപനാശിർവാദം.

+ There are no comments
Add yours