കൊരട്ടി സെന്‍റ് ജോസഫ്സ് പുത്തൻപള്ളിയിൽ സംയുക്ത തിരുനാൾ 23 മുതൽ 25 വരെ

Estimated read time 1 min read
Share :
കൊരട്ടി സെന്‍റ് ജോസഫ്സ് പുത്തൻപള്ളിയിൽ വിശുദ്ധ യൗസേപിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്ത തിരുനാൾ 23 മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. ജോണി ചെരിപുറം അറിയി ച്ചു. 23ന് വൈകുന്നേരം 4.30ന് ആരാധന, അഞ്ചിന് കൊടിയേറ്റ്, 5.15ന് വിശുദ്ധ കുർബാന, 6.30ന് സെമിത്തേരി സന്ദർശനം, രാത്രി 7.15ന് നേർച്ച വിതരണം. 24ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന – റവ.ഡോ. മാത്യു പാലക്കുടി, 6.30ന് അഞ്ചാം മൈൽ പന്തലിലേയ്ക്ക് പ്രദക്ഷിണം, പ്രസംഗം – ഹാരി സി. ജോസഫ്, രാത്രി ഒന്പതിന് ആകാശവിസ്മയം. 25ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന – ഫാ. ടോണി കുതിരമറ്റം, 11.30ന് സിവൈഎംഎ പന്തലിലേക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്ന്, രാത്രി ഏഴിന് നാടകം.
Share :

You May Also Like

More From Author

+ There are no comments

Add yours