കപ്പാട് ഗവ. ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. പ്രഥമാധ്യാപിക ടി.എച്ച്. ഷീജമോള്‍ ഭിന്നശേഷി വിദ്യാര്‍ഥിയായ ശ്രീദേവിന് ആദ്യ സ്വീകരണം നല്‍കി. പി.ടി.എ പ്രസിഡന്റ് എന്‍.ജെ. സാബു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം കുട്ടികള്‍ക്കും മറ്റ് ക്ലാസിലെ കുട്ടികള്‍ക്കും പഠനോപകരണ ങ്ങളും പുസ്തകങ്ങളും സമ്മാനിച്ചു. പ്രീ-പ്രൈമറിയിലും മറ്റ് ക്ലാസുകളിലുമായി 42 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. സ്റ്റാഫ് സെക്രട്ടറി യോഗേഷ് ജോസഫ് അധ്യാപക ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.


+ There are no comments
Add yours