കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൽ പ്രവേശനോത്സവം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമു റി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അറിവു നേടുക എന്നതാണ് ഇന്നിൻ്റെ ആവശ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാൾ ഫാ. മനു കെ മാത്യു മുഖ്യപ്രഭാഷണം നടത്തി.
പി.ടി.എ. പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി രഘു കെ എസ്, വിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും നടന്നു.

+ There are no comments
Add yours