കേരളാ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പുരസ്കാരം ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്

Estimated read time 0 min read
Share :

കേരളാ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ മികച്ച പഞ്ചായത്തുകൾക്ക് വേണ്ടി ഏർപ്പെടുത്തിയ പുരസ്കാരം ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്. തിരുവനന്ദപുരം പ ഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ.എം ഉഷ സെക്രട്ടറി  കെ. സുരേഷ് എന്നിവരിൽ നിന്നും പുരസ്ക്കാരം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ ഏറ്റുവാങ്ങി.

കോട്ടയം ജില്ലയിലെ മികച്ച ജൈവ പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച പഞ്ചായത്ത്, 100% പദ്ധതി വിഹിതം ചിലവഴിച്ച പഞ്ചായത്ത് സമഗ്ര പുരസ്കാ രം, മികച്ച ഹരിത കർമ്മസേന പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ചിറക്കടവിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാലര വർഷം പഞ്ചായത്ത് ഏറ്റെടുത്തു വിജ യിപ്പിച്ച നൂതന പദ്ധതികളും, മികച്ച പ്രവർത്തനകളുമാണ് പുരസ്ക്കാരങ്ങൾക്ക് അർഹത സമ്മാനിച്ചത്. സംസ്ഥാനത്തെ 138 പഞ്ചായത്തുകളാണ് പുരസ്ക്കാരത്തിന് അർഹത നേടിയത്.

Share :

You May Also Like

More From Author

+ There are no comments

Add yours