സമുദായ ശക്തീകരണറാലിയും പൊതുസമ്മേളനവും മെയ് 3ന്

Estimated read time 1 min read
Share :

സമുദായ ശക്തീകരണ റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയില്‍ സീറോ മലബാര്‍ സഭ 2026 വര്‍ഷം സമുദായശക്തീകരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമാ യി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയില്‍ റാലിയും പൊതുസമ്മേളനവും മെയ് 3-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക്. ഏപ്രില്‍ 18 മുതല്‍ മെയ് 2 വരെ നടന്നുവരുന്ന കൂ ട്ടായ്മകളുടെ സംഗമങ്ങളുടെ സമാപനമാണ് വിപുലമായി ക്രമീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്നും ആരംഭിക്കുന്ന റാലി ടൗണ്‍ ചുറ്റി മഹാജൂ ബിലി ഹാളില്‍ എത്തുന്നു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റം റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടിക ളും നടക്കും.

കത്തീഡ്രല്‍ വികാരി ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. കുര്യന്‍ താമരശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉത്ഘാട നം ചെയ്യും. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി നിയമപോരാട്ടം നടത്തുന്ന ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് സമുദായ ശക്തീകര ണപ്രതിജ്ഞയോടെ യോഗം സമാപിക്കും. പ്രായോഗിക നടപടികളിലൂടെ സമുദായബോധം പകര്‍ന്നുകൊടുക്കുകയും, സമുദായ സ്‌നേഹം വളര്‍ത്തുകയും, സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുകയും സമുദായ മുന്നേറ്റങ്ങള്‍ക്ക് പുനരാരംഭം കുറിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമുദായ ശക്തീകരണവര്‍ഷം ആരം ഭിച്ചിരിക്കുന്നത്. വര്‍ഗീയതയില്‍നിന്നും വ്യത്യസ്തമായി, സമുദായബോധവും സ്‌നേഹവും, കൂട്ടായ്മയും വളര്‍ത്തുന്ന ദൗത്യമാണ് ഇടവകസമൂഹം ഏറ്റെടുത്തിരിക്കുന്നത്.

കത്തീഡ്രല്‍ വികാരി ആര്‍ച്ച് പ്രീസ്റ്റ് കുര്യന്‍ താമരശ്ശേരി, അസി. വികാരിമാരായ ഫാ. റ്റോണി മുളങ്ങാശ്ശേരി, ഫാ. ജസ്റ്റിന്‍ മണിമല, കൈക്കാരന്‍മാരായ കെ.സി. ഡോമിനിക് കരി പ്പാപ്പറമ്പില്‍, ഇട്ടിരാച്ചന്‍ കൊല്ലംകുളം, റ്റി.സി. ചാക്കോ വാവലുമാക്കല്‍, പി.കെ. കുരുവിള പിണമറുകില്‍, ജനറല്‍ കണ്‍വീനര്‍  ജേക്കബ് ചെറിയ മുക്കട, പബ്ലിസിറ്റി കണ്‍വീനര്‍ റെജി കൊച്ചുകരിപ്പാപറമ്പില്‍, റാലി കണ്‍വീനര്‍ റെജി കൈപ്പന്‍പ്ലാക്കല്‍ വിവിധ കമ്മിറ്റികണ്‍വീനര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു ണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours