“വിശ്വാസവെളിച്ചം” വിശ്വാസപരിശീലക മഹാസംഗമം നടത്തി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി രൂപതാ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിശ്വാസജീവിതപരിശീലകരുടെ സംഗമം ‘വിശ്വാസ വെളിച്ചം’ കുമളി സെന്റ് തോമസ് ഫൊറോ നാപ്പള്ളിയിൽ നടന്നു. രൂപതയിലെ രണ്ടായിരത്തോളം വിശ്വാസ ജീവിത പരിശീലകർ പങ്കെടുത്ത സംഗമം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ലോകമെ ങ്ങും സുവിശേഷം പ്രസംഗിക്കാൻ അയക്കപ്പെട്ട അപ്പസ്തോലന്മാരുടെ ദൗത്യത്തിൻ്റെ തുടർച്ച നിർവഹിക്കുന്ന വിശ്വാസജീവിത പരിശീലകർക്ക് കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ശരിയായ ക്രിസ്തീയ മൂല്യങ്ങൾ കുട്ടികളിലും സമൂഹത്തിലും പകർന്നു നൽകാൻ വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി രൂപതാ മുൻ മെത്രാൻ മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. രൂപതയുടെ വളർച്ചയിൽ വിശ്വാസ പരിശീലനരംഗത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് സന്ദേശത്തിൽ അദ്ദേഹം ഓർമപ്പെടുത്തി. സംഗമത്തിൻ്റെ ഭാഗമായി നടന്ന ചർച്ചാ വേദിയിൽ പഞ്ചാബ് ഗവണ്മെന്റ് കോർഡിനേഷൻ ഡിപ്പാർട്മെന്റ് അഡീഷണൽ സെക്രട്ടറി ഡോ. നിർമ്മൽ ഔസേപ്പച്ചൻ ഐ. എ. എസ്, ബെത്‌ലഹേം സ്കൂൾ ഓഫ് ഗ്രെയ്‌സ് സ്ഥാപകരായ സോജി-മരിയ ദമ്പതികൾ എന്നിവർ പങ്കെടുത്തു . ഹാരി സി ജോസഫ് ചർച്ച നയിച്ചു.

രൂപതയിലെ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . രൂപതാ വിശ്വാസപരിശീലന വേദിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന “ലൈറ്റ്” എന്ന മൊബൈൽ ആപ്ലിക്കേഷൻ മാർ ജോസ് പുളിക്കൽ ലോഞ്ച് ചെയ്തു. വിശദാംശങ്ങൾ ഡോ ജൂബി മാത്യു അവതരിപ്പി ച്ചു. വികാരി ജനറൽമാരായ റവ ഡോ. ജോസ് വെള്ളമറ്റം, റവ ഡോ. സെബാസ്റ്റ്യൻ കൊല്ലം കുന്നേൽ, രൂപതാ വിശ്വാസ ജീവിത പരിശീലന ഡയറക്ടർ റവ ഡോ തോമസ് വാളന്മനാ ൽ, കുമളി ഫൊറോനാ വികാരി റവ ഡോ. മാത്യു കല്ലറയ്ക്കൽ, കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം എന്നിവർ ചടങ്ങിൽ സം സാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours