പെരുവന്താനം സെന്റ് ആന്റണീസ് കൊളേജ് വിമന്‍സ് സെല്ലിന്റെയും, പെരുവന്താനം സെന്റ് ജോസഫ് ഫൊറോന മാതൃ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീട്ടമ്മ മാരുടെ ആത്മവിശ്വാസവും,വ്യക്തിത്വ വികസനവും ഉയർത്തുന്നതിനു വേണ്ടി ക്വീൻ മോം 2026 എന്ന പേരിൽ അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ചു മത്സരങ്ങൾ സംഘ ടിപ്പിക്കുന്നു. സ്വയം പരിചയപ്പെടുത്തൽ റൗണ്ട്, കഴിവുകളുമായി ബന്ധപ്പെട്ട റൗണ്ട്, ആശയ വിനിമയ ശേഷി എന്നിവ ഉൾപ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
മെയ് മാസം 8 നു രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ആൻമരിയ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ സീരിയൽ ആർട്ടിസ്റ് ലക്ഷ്മി ബിനു, പ്രമുഖ കൗൺസിലർ സി. റോസിറ്റ് ജോസ് സി.എം.സി, വിമന്‍ സെൽ കോർഡിനേറ്റർമാരായ ഷാന്റിമോൾ എസ്, ആഷിന്‍ ജോസ്, ക്രിസ്റ്റി ജോസ് തുടങ്ങിയവർ നേ തൃത്വം നൽകും. വിജയികൾക്കു ക്യാഷ് അവാർഡും മറ്റു പുരസ്‍കാരങ്ങളും നൽകും. വീട്ടമ്മമാരുടെ ആത്മവിശ്വാസം വർധിപ്പിച്ച് തങ്ങളിൽ അന്തർലീനമായിരിക്കുന്ന കഴിവു കൾ വളർത്തി രാജ്യത്തിന്റെ മുഖ്യധാരയിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കോളേജ് അധികാരികൾ വ്യക്തമാക്കി. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധെപ്പെടെണ്ട നമ്പര്‍ – 7907113764, 8157016701.

+ There are no comments
Add yours