കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു

Estimated read time 0 min read
കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്.
രോഗ ബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് ചികിത്സക്ക് പോ കും വഴിയാണ് അപകടം നടന്നത്. പോസ്റ്റിൽ ഇടിച്ചു വാഹനം വട്ടം കറങ്ങി. അപകട ത്തിൽ പരിക്കേറ്റ അമ്മിണിയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേ ഷന് മുന്നിലാണ് അപകടം സംഭവിച്ചത്.  സാരമായി പരിക്കേറ്റ  അമ്മിണിയുടെ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. വെളുപ്പിന് 4.30 നായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രി യിലെത്തിച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഘമെത്തി വാഹനം അപകട സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു.

You May Also Like

More From Author