എരുമേലി കണമലയിൽ ബസ് റോഡിൽ വട്ടം മറിഞ്ഞ് 30 പേർക്ക് പരിക്ക്

Estimated read time 0 min read
രാവിലെ 6 മണിഓടെയാണ് ശബരിമലയിലെക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തരു ടെ ബസ് അപകടത്തിൽ പെട്ടത്. എരുമേലി കണമല അട്ടിവളവിന് മുകളിലായാണ് അപകടം സംഭവിച്ചത്. ഇവരെ നാട്ടുകാർ ചേർന്ന് രക്ഷ പ്രവർത്തനം നടത്തുകയായി രുന്നു. ആന്ധ്ര പ്രദേശ് രജിസ്ട്രേഷനുളള ബസാണങ്കിലും കർണാടക സ്വദേശികളായ തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കർണാടക ആന്ധ്ര അതിർത്തി പ്ര ദേശത്തു നിന്നുമുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. കർണാടകയിലെ കോളാർ ജില്ലയിലെ മുതുപാൽ താലൂക്കിൽ നിന്നുള്ള അയ്യപ്പഭക്തർ തുലാമാസ പൂജക ൾക്കായി നട തുറന്നപ്പോൾ തോഴാൻ പോയതാണ്.
40 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നക്ഷതപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് തീർത്ഥാടകർ പറയുന്നു . അപകട സ്ഥലത്ത് എത്തിയ പോലീസ് ജീപ്പിലും 108 ആംബുലൻസിലുമായി പരിക്കേറ്റവരെ ആശുപതിയിലേക്ക് മാറ്റി. വലിയ ബസായതിനാൽ വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. രാവിലെ 6 മണിയോട് അടുത്ത ആയതിനാൽ വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ പലരും ഉണർ ന്നത്. നിലവിൽ ആർക്കും ഗുരുതര പരിക്കില്ല എന്നാണ് പ്രാഥമിക നിഗമനം.
സാരമായി പരിക്കേറ്റ 8 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സാര മായി പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എരുമേലിയിലെ സ്വ കാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിൽസ നൽകി.

You May Also Like

More From Author