കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വിജ്ഞാന കേരളം പരിശീലനം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി:സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മുഴുവൻ തൊഴിൽ അന്വേഷകർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പി ലാക്കി വരുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള  നോളെഡ്ജ് ഇക്കണോമി മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  വി ജ്ഞാന കേരളം ജോബ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, പാറത്തോട്, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല ഗ്രാമപഞ്ചായത്തു കളിലെ റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന പരിപാടി പഞ്ചായത്തുകളിലെ DWMS ഡാറ്റാ അപ്ഡേഷനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മുണ്ട ക്കയം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചുമായി നടത്തപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ജോളി മടുക്കക്കുഴി അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ്   അജിത രതീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.   സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  റ്റീ.ജെ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റ്റി.എസ് കൃഷ്ണകുമാർ, പി കെ പ്രദീപ്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ  സി.വി അനിൽ കുമാർ, സുലോചന സുരേഷ്, ഷിജി ഷാജി,  ബി.ഡീ.ഒ  ഫൈസൽ എസ് , ജോയിൻ്റ് ബി.ഡി. ഒ  റ്റി. ഇ സിയാദ്, വനിത ക്ഷേമ ഓഫീസർ പ്രശാന്ത്. സി, കുടുംബശ്രീ ചെയ്ർപേഴ്സന്മാർ, കില ഓർഡിനേറ്റർമാരായ വിനീത വി.റ്റീ,  റജീന റഫീക്ക്, സൈനാ ബഷീർ, അനിത ജോസഫ്, നീതു എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours