കുടുംബശ്രീ വാർഷികവും ക്യാൻ ശ്രീ മൂന്നാംഘട്ട വിതരണവും

Estimated read time 0 min read
Share :
വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് തോമ സ് വെട്ടുവേലിൽ അധ്യക്ഷനായി. സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത ബിജു സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് ദിവാകർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് കുടുംബശ്രീ ക്യാൻസർ വൃക്ക രോഗികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന ക്യാൻശ്രീ പദ്ധതിയുടെ മൂന്നാംഘട്ട വിതരണം ജില്ലാ ക്യാൻ സർ അംബാസിഡർ നിഷാ ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്തു.
അതി ദരിദ്രർക്കുള്ള വസ്ത്ര വിതരണം ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജനും ഡയാലിസിസ് കിറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാ റും വനിതാ വികസന ലോൺ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മണിയും അനുമോദനം വാഴൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് ബെജു.കെ. ചെറി യാനും  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീതാ. എസ്.പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥി രം സമിതിയധ്യക്ഷൻ പി.എം.ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി ബേബി, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ ജിജി നടുവത്താനി, പി ജെ ശോശാ മ്മ, ശ്രീകാന്ത്.പി. തങ്കച്ചൻ,പഞ്ചായത്തംഗങ്ങളായ സുബിൻ നെടുംപുറം,ഓമന അരവിന്ദാക്ഷൻ,വി.പി. റെജി,പ്രൊഫ.എസ്. പുഷ്കലാദേവി,നിഷാ രാജേഷ്,സൗദാ ഇ സ്മയിൽ,ഡെൽമ ജോർജ്,ഷാനിദാ അഷറഫ്, എസ്.അജിത് കുമാർ,സിന്ധു ചന്ദ്രൻ, ജിബി പൊടിപ്പാറ പഞ്ചായത്ത് സെക്രട്ടറി എം സൗമ്യ,രേഖ.ടി.സോമൻ  തുടങ്ങിയ വർ സംസാരിച്ചു. രാവിലെ  പൊതുസഭയും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ശ്രീരാഗം ഗാനമേള ട്രൂപ്പിൻ്റെ അരങ്ങേറ്റവും നടന്നു.
Share :

You May Also Like

More From Author

+ There are no comments

Add yours