സെൻ്റ് ഡൊമിനിക്സ് കോളജില്‍ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാര്‍ക്ക് അനുവദിക്കും; എംഎല്‍എ

Estimated read time 1 min read
Share :

കാഞ്ഞിരപ്പളളി: വിജഞാന കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പളളി സെൻ്റ് ഡൊമിനിക്സ് കോളജില്‍ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാര്‍ക്ക് അനുവദിക്കു മെന്നും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സംരംഭം എന്ന ആശയം നടപ്പിലാക്കുവാന്‍ സാധിക്കുമെന്നും അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എ ല്‍.എ പ്രഖ്യാപിച്ചു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണ വും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുഡ് പ്രോഡക്ഷന്‍, ബ്യൂട്ടീഷന്‍ കോഴ്സ്, റബ്ബര്‍ ടെക്നോളജി, പ്ലാസ്റ്റിക്ക് ടെക്നോളജി, ആഗ്രോ-ഫുഡ് ലാബ് എന്നീ കോഴ്സുകളില്‍ 175 വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തീയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അവര്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

പരിശീലനം നേടിയവരിൽ ഏതാനും വിദ്യാർത്ഥികൾ ഇതിനോടകം വ്യവസായം ആരംഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഈ കുട്ടികൾ വൈകാതെ സംരംഭങ്ങൾ ആരംഭിച്ച് വരുമാനം നേടിത്തുടങ്ങുമെന്ന് കോഡിനേറ്റർ സംഘാടകർ പറഞ്ഞു. വിദഗ്ദ്ധപരിശീലനം നേടിയ വിദ്യാർ ത്ഥി കൾ തന്നെ നടത്തുന്ന ബ്യൂട്ടീപാർലർ കോളജിൽ ബ്ലോക്കു പഞ്ചായത്തിൻ്റെ സാമ്പത്തികസഹായത്തോടെ ഉടൻ ആരംഭിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ വകുപ്പ് മേധാവി രാകേഷ് കെ കെ, പ്രിന്‍സിപ്പൽ ഡോ സീമോന്‍ തോമസ്, ഡോ ജോജോ ജോര്‍ജ്, ഫാദര്‍ മനോജ് പാലക്കുടി, വ്യവസായ വകുപ്പ് മേധാവികളായ ലോറന്‍സ് മാത്യൂ, കെ.കെ ഫൈസല്‍, കോഡിനേറ്റർ ഡോ റാണി അല്‍ഫോന്‍സ ജോസ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

Share :

You May Also Like

More From Author

+ There are no comments

Add yours