കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ മൽസരിക്കുവാൻ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.ഐ. എമ്മിലെ സുബിൻ സലീമിനെതിരെയാണ് മൽസരിക്കുവാൻ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ് വലയുന്നത്. ഇതിനകം ആറോളം പേരെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചുവെങ്കിലും എല്ലാവരും സുബിനെ തിരെ മൽസരിക്കുവാൻ തയ്യാറാകാതെ പിൻമാറുകയായിരുന്നു.

മുൻ ഗ്രാമ പഞ്ചായത്തംഗമായ സുബിൻ്റെ നാട്ടിലെ ജനസമ്മിതിയും വാർഡിലെ വികസനങ്ങളും മൂലം കഴിഞ്ഞ തവണ സുബിൻ്റെ ഭാര്യ അനുഷിയ വിജയിച്ചത് 800ൽ പരം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ്. ഇത്തവണ അതും മറി കടക്കുമോയെന്ന ഭയമാണ് എതിർ സ്ഥാനാർത്ഥികളെ കിട്ടാതിരിക്കുവാൻ പ്രധാന കാരണം. ഇതിനിടയിൽ കോൺഗ്രസ് സീറ്റ് മുസ്ലീം ലീഗുമായി വെച്ചുമാറുവാനും ശ്രമമുണ്ട്.

+ There are no comments
Add yours