കുന്നുംഭാഗം വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ജനറൽ ആശുപത്രി പടിക്കലെ ജീർണാവസ്ഥയിലായും കനത്ത മഴയിൽ ചോരുന്നതുമായിരുന്ന വെയിറ്റിംഗ് ഷെഡ് നവരൂപത്തിൽ. പഞ്ചായത്തംഗം ആന്‍റണി മാർട്ടിൻ മൂന്നു ലക്ഷം രൂപ ഫണ്ട് അനുവദിച്ച് നവീകരണം പൂർത്തിയാക്കി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നവീകരിച്ച വെയിറ്റിംഗ് ഷെ ഡ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ. മണി, വാർഡ് അംഗം ആന്‍റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, മിനി സേതുനാ ഥ്, സതി സുരേന്ദ്രൻ, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ, ഷാക്കി സജീവ്, കെ.ജി. രാജേഷ്, ഷാജി നല്ലപറമ്പിൽ, അജിത് കുമാർ, ജി. ബാലചന്ദ്രൻ ഉറുമ്പിൽ എന്നി വർ പ്രസംഗിച്ചു. റൂഫ് വർക്ക് ചെയ്ത് പുതിയ ടൈലുകൾ പാകി സ്റ്റീൽ കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങൾ സ്ഥാപിച്ചും ആധുനിക സൗകര്യങ്ങളോടെയാണ് ഷെഡ് പുതു ക്കിയിരിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സമീപത്തെ സ്കൂൾ വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം.

Share :

You May Also Like

More From Author

+ There are no comments

Add yours