കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2020 – 21 വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂ പ ചെലവഴിച്ച് പതിനൊന്നാം വാർഡ് പൂതക്കുഴി പള്ളി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാ സ്റ്റ് ലൈറ്റിൻ്റെയും  പൂതക്കുഴി – വട്ടകപ്പാറ റോഡിൽ സ്ഥാപിച്ച മൂന്ന് സോളാർ ലൈറ്റു കളുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല നസീറിൻ്റെ അധ്യക്ഷത യിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ്  സ്വിച്ച് ഓൺ ചെയ്ത് നിർ വഹിച്ചു.

ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ഷെമീർ മുഖ്യപ്രഭാഷണം നടത്തി. പൂ തക്കുഴി മുഹിയദ്ദീൻ ജമാഅത്ത് പ്രസിഡന്റ് എം.ഐ.നൗഷാദ്, ട്രഷറർ പി.ടി ഷാജി, ടി. ഏ.ജാഫർ മൗലവി, കെ.എസ്.നാസർ, അഫ്സൽ കളരിക്കൽ, അബീസ്.ടി.ഇസ്മായിൽ, പി.എ.താജു, ഇ.പി.ദിലീപ്, വി.കെ.നസീർ, അഷ്കർ നസീർ, നെജി കണ്ടത്തിൽ എന്നി വർ പ്രസംഗിച്ചു. പൂതക്കുഴി പള്ളിക്ക് എതിർവശമുള്ള  വളവിൽ വെളിച്ചക്കുറവ് മൂ ലം രാത്രികാലങ്ങളിൽ അപകടങ്ങൾ പതിവായിരുന്നു. അപകടം ഒഴിവാക്കാൻ പ്രദേശ ത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കമ്മറ്റി ഭാര വാഹികളായ നാസർ കാന്താരി, അബീസ്.ടി.ഇസ്മായിൽ എന്നിവർ ബ്ലോക്ക് പഞ്ചാ യത്ത് ഭരണസമിതിക്ക് നിവേദനം നൽകിയിരുന്നു