കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് കോളേജിലെ ഇരട്ടകള്‍ക്ക് എംജി സര്‍വകലാശാല ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഒന്നാം റാങ്ക്. സെയ്ന്റ് ഡൊമിനിക്സ് കോളേജി ലെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥികളായ ലിയാ ട്രീസ ജോര്‍ജ്, ലിസാ മറിയം ജോര്‍ജ് എന്നിവരാണ് ഈ നേട്ടം നേടിയത്. പല സെമസ്റ്ററുകളില്‍ മത്സരിച്ച് പഠി ച്ചതിനാല്‍ മാര്‍ക്കില്‍ നേരിയ വിത്യാസമുണ്ടെങ്കിലും റാങ്ക് സ്ഥാനം നിര്‍ണ്ണയിക്കുന്ന ക്യുമലീറ്റീവ് ക്രെഡിറ്റ് പോയിന്റ് ആവറേജ് (സിസിപഎ) ഇരുവര്‍ക്കും 8.43 ഉം എ ഗ്രേഡും ലഭിച്ചതോടെയാണ് ഇരുവരും ഒന്നാം റാങ്കിലെത്തിയത്.

ഒന്നാം ക്ലാസ് മുതല്‍ ഒരേ ക്ലാസിലിരുന്നാണ് പഠിച്ചത്. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസും ഇരുവര്‍ക്കും ഒരു പോലെ ലഭിച്ചിരുന്നു. മുന്‍ സെമസ്റ്ററുകളില്‍ മികച്ച മാര്‍ക്ക് ലഭിച്ചതോടെ റാങ്ക് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നാം റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു. ഒരുമിച്ചിരുന്നാണ് പഠിച്ചിരുന്നതും അറിയാ വുന്ന കാര്യങ്ങള്‍ പരസ്പരം പങ്കുവെച്ചാണ് പഠിച്ചതെന്നും ഇവര്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലി നേടുകയാണ് ഇരുവരുടെയും ആഗ്രഹം. സിവില്‍ സര്‍വ്വീസിനും ശ്രമിക്ക ണമെന്ന് ആഗ്രഹമുണ്ടെന്ന് ഇവര്‍ പറയുന്നു.
പഠനത്തിനൊപ്പം പാട്ടിലും ഓര്‍ഗന്‍ വായിക്കുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഇവര്‍. പൊടിമറ്റം സെയ്ന്റ് മേരീസ് പള്ളി ക്വയര്‍ ടീമിലെ അംഗങ്ങളുമാണിവര്. പൊടിമറ്റം വെട്ടിക്കല്‍ രാജു മാത്യു -റീന രാജു ദമ്പതികളുടെ മക്കളാണ് ഇവര്‍. പിതാവ് രാജു മാത്യു സെയ്ല്‍സ് എക്സിക്യൂട്ടിവാണ്. മാതാവ് റീന രാജു മേരികുളം സെയ്ന്റ് മേരീസ് ഹൈസെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപികയാണ്. പത്താം ക്ലാസ് കഴിഞ്ഞ് നില്ക്കുന്ന മാത്യു ജോര്‍ജാണ് സഹോദരന്.

+ There are no comments
Add yours