വാഴൂർ:ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് വാഴൂർ രണ്ടുപ്ലാക്കൽ എബിൻ ജോസുകുട്ടിയെ കാണുവാനും അനുമോദിക്കാനുമായി ജലവിഭവ വകുപ്പു മന്തി റോഷി അഗസ്റ്റിൻ എത്തി. കണ്ണുകെട്ടി 11.46 സെക്കൻ്റുകൾ കൊണ്ട് 10 സർജിക്കൽ മാസ്ക് ധരിച്ചതിനും കണ്ണുകെട്ടി 6.85 സെക്കൻ്റിൽ 10 ഇനം പഴങ്ങൾ തിരിച്ചറിഞ്ഞതിനും ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ കൊച്ചുമിടുക്കൻ വാഴൂർ എൻ. എസ്. എസ് സ്കൂൾ വിദ്യാർത്ഥിയും രണ്ടുപ്ലാക്കൽ എ ൽബിൻ-ലിജിത ദമ്പതികളുടെ മകനുമായ എബിൻ ജോസുകുട്ടിയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് മന്ത്രിഅനുമോദിച്ചത്.
കണ്ണുമൂടികെട്ടിയ ശേഷം കറൻസി നോട്ടും അതിലെ നമ്പറും കൃത്യമായി പറയുകയും കണ്ണുകെട്ടി പാട്ടുപാടി സ്കേറ്റിംഗ് നടത്തുന്നതിനിടെ 2 മിനിറ്റു കൊണ്ട് 42 സൂചിയിൽ നൂൽ കോർത്ത് ടാലൻ്റ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും നേടിയിട്ടുണ്ട്. ഈ കൊച്ചു മിടുക്കൻ്റെ കഴിവുകൾ നേരിട്ട് കണ്ട് അനു മോദിക്കുന്നതിനാണ് മന്ത്രി എത്തിയത്. കേരള വാട്ടർ അഥോറിറ്റി ബോർഡ് ഷാജി പാമ്പൂരി, മോൻസി ഈറ്റത്തോട്ട് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടാ യിരുന്നു.

+ There are no comments
Add yours