ഖേലോ ഇന്ത്യ അത്ലറ്റിക്സ് മീറ്റ് റെക്കോർഡോടെ സ്വർണ്ണ നേട്ടവുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥി ഷിന്റോമോൻ

ജയ്‌പ്പൂരിൽ നടന്ന ഖേലോ ഇന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക്സ് മത്സത്തിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ മഹാത്മാ ഗാന്ധി സർവകലാശാലയെ പ്രതിനിധികരിച്ച് മീറ്റ് റെക്കോർഡോടെ സ്വർണ മെഡൽ നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ വിദ്യാർത്ഥി ഷിന്റോമോൻ സി.ബി. ഒന്നാം വർഷ എം.കോം വിദ്യാർത്ഥിയായ ഷിന്റോ മോൻ 14.31 സെക്കൻഡ് സമയം രേഖപ്പെടുത്തി ഫിനിഷിംഗ് ലൈനിൽ എത്തി. ഇതോടെ 2022-ൽ വി. ഖോഡ്കെ സ്ഥാ പിച്ച 14.40 സെക്കൻഡ് എന്ന പഴയ റെക്കോർഡ് പുതിയ നേട്ടത്തിന് മുന്നിൽ വഴിമാറി. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന അന്തർസർവകലാശാല മീറ്റിൽ 14.18 സെക്കൻഡ് സമയം കുറിച്ച് വെള്ളി മെഡൽ നേടിയിരുന്നു.
ഷിന്റോ മോൻ പരിശീലനം നേടുന്നത് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അക്കാദ മിയിലാണ്. സ്പോർട്സ് കൗൺസിൽ പരിശീലകനായ ജൂലിയസ് ജെ മനയാനിയുടെ കിഴിലാണ് പരിശീലനം. ഇടുക്കി ജില്ലയിലെ ശാന്തിഗ്രാം സ്വദേശിയായ ചെമ്പൻ മാവിൽ വീട്ടിൽ ബിജു രാജിന്റെയും റീജയുടെയും രണ്ടാമത്തെ മകനാണ് ഷിന്റോ മോൻ സി.ബി.

+ There are no comments
Add yours