ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

Estimated read time 1 min read
Share :
ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം.  തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ അപ കടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ കാഞ്ഞിരപ്പള്ളി കിഴക്കേ തൊണ്ടവേലിയിൽ കടമപ്പുഴ  അഭിഷേക് വിനോദ് മരിച്ചു. ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ തോട്ടപുറം ഫ്യൂവൽസിന് സമീപം അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കളമശ്ശേരി ഗവൺമെന്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അഭിഷേക്. അപകടത്തിൽ അഭിഷേകിൻ്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയു മായ കിരൺ രാധാകൃഷ്ണന് (19) ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ കിരൺ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാലാ ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു വിദ്യാർത്ഥിക ൾ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours