ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇടതുമുന്നണി സർക്കാരിന്റെ മൂന്നാം ഊഴത്തിലേക്കുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണെന്ന് സിപിഐ സംസ്ഥാന സെക്ര ട്ടറി ബിനോയ് വിശ്വം. വാഴൂരിൽ കാനം രാജേന്ദ്രന്റെ രണ്ടാമത് ചരമ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിച്ചതിന് പുറമെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമായി രുന്നു കാനം. താഴെത്തട്ട് മുതൽ ദേശീയ തലം വരെയുള്ള നേതാക്കൾക്ക് കാനം രാജേന്ദ്രന്റെ പ്രവർത്തനങ്ങൾ എക്കാലത്തും പ്രചോദനമാണ്. അദ്ദേഹത്തിന്റെ പ്രവ ർത്തന പാരമ്പര്യത്തിന്റെയും ആദർശത്തിന്റെയും പിൻബലത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തു ന്നത്. കാനം രാജേന്ദ്രൻ എക്കാലവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മാർഗ ദർശകരിൽ ഒരാളായി തുടരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി .

സിപിഐ സംസ്ഥാന എക്സിക്കുട്ടീവ് അംഗം സി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. പി പി സുനീർ എംപി, കൃഷിമന്ത്രി പി പ്രസാദ്, റവന്യൂ മന്ത്രി കെ രാജൻ, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി, ഡോ. എൻ ജയരാജ് എം എൽ എ, ആശ എംഎൽഎ, ബിനോയി, മോഹൻചേന്ദംകുളം, എം എ ഷാജി, വി കെ സന്തോഷ്, വി ജി ലാൽ , സി കെ ജ്യോതി രാജ്, കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

+ There are no comments
Add yours