കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എന്നിടം 2024 പരിപാടിയുടെ ഉദ്ഘാടനവും ഉന്നത വിജയം നേടിയ കുട്ടികളെയും സമൂഹത്തിൽ വി വിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ആദരിക്കലും ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിജു പത്യാല യു ടെ അധ്യക്ഷതയിൽ കൂടിയ യോഗം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പിഐ ഷമീർ, മഞ്ജു മാത്യു, VEO ജയസൂര്യ, സിഡിഎസ് ദീപ്തി ഷാജി, ബീന ഷാജി എന്നിവർ പ്രസംഗി ച്ചു.


+ There are no comments
Add yours