ജനറൽ ആശുപത്രിയിലെ കാൻ്റീനിൽ  നിന്ന് വിതരണം ചെയ്ത് ബിരിയാണിയിൽ പുഴു; കാൻ്റീൻ അടച്ചു പൂട്ടി

Estimated read time 0 min read
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാൻ്റീനിൽ  നിന്ന് വിതരണം ചെയ്ത് ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ഇതോടെ കാൻ്റീൻ അടച്ചു പൂട്ടി. പോ സ്റ്റ്മോർട്ടം മുറിയോട് ചേർന്നുള്ള കാൻ്റീൻ വൃത്തിഹീനമായാണ് പ്രവർത്തിച്ചതെന്ന് കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത് അടച്ചു പൂട്ടിയത്.
പോസ്റ്റ്മോർട്ടം മുറിയോട് ചേർന്നുള്ള അടുക്കള, വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിന് സമാനമായ ചത്ത ജീവി, ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർ, ആ കെ വൃത്തിഹീനമായ സാഹചര്യം. ഇന്നലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തുമ്പോൾ  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാൻ്റീൻ്റെ അവസ്ഥയി തായിരുന്നു. അത് കൊണ്ട് തന്നെ കാൻ്റീൻ അടച്ചുപൂട്ടാനുള്ള നോട്ടിസ് നൽകാൻ ഉദ്യോഗസ്ഥർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. ജനറൽ ആശു പത്രിയിൽ ചികിത്സയിൽ കഴിയുന്ന  പുഞ്ചവയൽ സ്വദേശി കൊച്ചുപറമ്പിൽ കെ മോനിച്ചൻ മാതാവ് ലീലാമ്മയെ കൊണ്ട് വാങ്ങിപ്പിച്ച  ബിരിയാണിയിൽ നിന്നാ ണ്  പുഴുവിന് സമാനമായ ചത്ത ജീവിയെ കണ്ടെത്തിയത്.
തുടർന്ന് ഇദ്ദേഹം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയു, ആരോഗ്യ വകുപ്പധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ഇടയിരിക്കപ്പുഴ പ്രാഥമികാരോ ഗ്യ കേന്ദ്രത്തിൽ നിന്നെത്തിയ ആരോഗ്യ വകുപ്പധികൃതർ നടത്തിയ പരിശോധനയിൽ പരാതി വാസ്തവമാണന്ന് കണ്ടെത്തി. ജീവനക്കാരിൽ ഒരാൾക്ക് ഒഴിച്ച് ബാ ക്കി ആർക്കും ഹെൽത്ത് കാർഡുണ്ടായിരുന്നില്ല എന്ന് മാത്രമല്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കാൻ്റീൻ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി ചിത്ര എസ് സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു.പിന്നീട് രേഖാമൂലം ഇതിനു ള്ള നോട്ടീസും നൽകി സ്ഥാപനം പൂട്ടിച്ചു.
കാൻ്റീനും പരിസരവും വൃത്തിയായും സാംക്രമിക രോഗാണുക്കൾ ഉണ്ടാകാത്ത വിധവും സൂക്ഷിച്ചിട്ടില്ലന്നും, കേടായതും പുഴുക്കൾ കാണപ്പെട്ടതുമായ ഭക്ഷണ പ ദാർത്ഥം വില്പന നടത്തിയതായും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അടച്ചുപൂട്ടാനുള്ള നിർദേശം നൽകുന്നതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീ സിൽ പറയുന്നത് .അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയെങ്കിലും പോസ്റ്റ്മോർട്ടം മുറിയ്ക്ക് കീഴെ രണ്ട് മീറ്ററോളം മാത്രം മാറി കാൻ്റീൻ്റെ അടുക്കള പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌.

You May Also Like

More From Author

+ There are no comments

Add yours