എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിൽ കാർഷിക കൂട്ടായ്മ

Estimated read time 1 min read
Share :

എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിലാണ് എലിക്കുളം കൃഷി ഭവനുമായി സഹകരികരിച്ച്  കാർഷിക കൂട്ടായ്മ യ്ക്ക് ജന്മം നല്കിയത്. ഇളങ്ങുളം നാലാംമൈലിലുള്ള ഹാപ്പിനസ്സ് പാർക്കിൽ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ നിർ വ്വഹിച്ചു. നിറവ് @ 60 +പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ.രാധാകൃഷ്ണൻ ,പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ ഷേർളി അന്ത്യാങ്കളം, പ ഞ്ചായത്തംഗം സിനി ജോയി , നിറവ് @ 60t സെക്രട്ടറി .പി.വിജയൻ ,കൃഷി ഓഫീസർ കെ.പ്രവീൺ,അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ് . എന്നിവർ സംസാരിച്ചു.വയോജന കൃഷിക്കൂട്ടായ്മ രൂപീകരണത്തെ സംബന്ധിച്ച ക്ലാസ് . കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മുൻ സുപ്രണ്ട് റ്റി.എൻ. ഗോപിനാഥ പിള്ള നയി ച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours