പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി ഇടയിരിക്കപ്പുഴ സി.എച്ച്.സി. യുടെയും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള കെയർ യൂണിറ്റ് പാലിയേറ്റീവ് പരിചരണത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 74 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. പൊൻകുന്നം കോയിപ്പള്ളി സന്തോഷ് ഭവനിൽ നീലകണ്ഠൻ നായർ (94), ഭാര്യ ചെല്ലമ്മ (91) എന്നിവരെ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ആദരിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ സുമേഷ് ആൻഡ്രൂസ്, മെഡിക്കൽ ഓഫീസർ ഡോ. നിഷാദ് ജെ.എച്ച്.ഐ.നിയാസ് പി.ജബ്ബാർ, പാലിയേറ്റീവ് ടീമംഗങ്ങൾ, നേഴ്‌സുമാർ, ആശാ വർക്കർമാർ എ ന്നിവർ പങ്കെടുത്തു.


+ There are no comments
Add yours