വാഴൂർ ഗ്രാമപഞ്ചായത്ത്; തോമസ് വെട്ടുവേലിൽ പ്രസിഡൻ്റ്

Estimated read time 1 min read
Share :

വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി കേരളാ കോൺഗ്രസി (എം) ലെ തോമസ് വെട്ടുവേലി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് സി.പി. എം ഏരിയാ കമ്മറ്റിയംഗമായ വി.പി.റെജി പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടന്നത്.എൽ.ഡി.എഫ് സ്ഥാനാർ ത്ഥിയായ തോമസ് വെട്ടുവേലിക്ക് 11 വോട്ടുകളും യു.ഡി.എഫിൽ നിന്നും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസിലെ ഓമന അരവിന്ദാക്ഷന് 5 വോട്ടുക ളും ലഭിച്ചു.

16 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിൽ സി.പി.എം – 7, സി.പി.ഐ-2, കേരളാ കോൺഗ്രസ് (എം) – 2 എന്നിങനെ 11 അംഗങ്ങളും യു.ഡി.എഫിൽ കോൺഗ്രസ് – 3 മുസ്ലിം ലീഗ് – 1, യു.ഡി.എഫ് സ്വതന്ത്ര – 1 എന്നിങ്ങനെ 5 അംഗങ്ങളുമാണുള്ളത്. തോമസ് വെട്ടുവേലിൽ ഇത് രണ്ടാം തവണയാണ് വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡ ൻ്റാകുന്നത്. കേരളാ കോൺഗ്രസ് (എം) യു.ഡി.എഫിലായിരുന്നപ്പോൾ 2013 മുതൽ രണ്ടു വർഷക്കാലം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. കേരളാ കോൺ ഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ട്രഷറർ ആണ് തോമസ് വെട്ടുവേലിൽ.

Share :

You May Also Like

More From Author

+ There are no comments

Add yours