ആനിത്തോട്ടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് മുറിച്ച് നശിപ്പിച്ചതായി പരാതി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ആനിത്തോട്ടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് മുറിച്ച് നശിപ്പിച്ചതായി പരാതി. പൈപ്പ് മുറിച്ചതോടെ പമ്പ് ചെയ്യുമ്പോള്‍ വെള്ളം നഷ്ടമാകുന്ന സ്ഥിതിയുമാണ്. കുടിവെള്ള പ്രശ്‌നമേറെയുള്ള പ്രദേശത്തെ അറുപതോളം കുടുംബങ്ങള്‍ക്ക് വെള്ളം ലഭിച്ചിരുന്ന പദ്ധതിയുടെ പൈപ്പ് നശിപ്പിച്ചതോടെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് മാസം മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനത്തിന് മുന്‍പ് വേനല്‍ ആയതോടെ വെള്ളം വിലകൊടുത്ത് വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി കുടിവെള്ളം വിതരണം ആരംഭിച്ചത്. രണ്ടാഴ്ച മുന്‍പ് ഈ പദ്ധതിയുടെ തന്നെ പൈപ്പും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. പൈപ്പ് മുറിച്ച സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡംഗം ബിജു പത്യാല പോലീസില്‍ പരാതി നല്‍കി.

Share :

You May Also Like

More From Author

+ There are no comments

Add yours