ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാള്‍ ജനുവരി 2 മുതല്‍ 5 വരെ നടക്കും. 2ന് വൈകിട്ട് 4.30 ന് കൊടിയേറ്റ്, തുടര്‍ന്ന് ലദീഞ്ഞ്, 4.45 ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന എന്നിവ ഇടക്കുന്നം വേളാങ്ക ണ്ണിമാതാ പള്ളി വികാരി സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ നിർവഹിക്കും. തുടര്‍ന്ന് മരിച്ചവരുടെ ഓര്‍മ്മദിനാചരണവും സിമിത്തേരി സന്ദര്‍ശനവും.

ജനുവരി 3 ന് വൈകിട്ട് 4.30 ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ. ഇമ്മാനുവേല്‍ പുറ്റുമണ്ണില്‍- ജോയിന്‍റ് ഡയറക്ടര്‍ പീരുമേട് ഡവലപ്മെന്‍റ് സൊസൈറ്റി, 7 മണിക്ക് അമല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള.
4 ന് ഉച്ചകഴിഞ്ഞ് 3.30 ന് ചെണ്ടമേളം, 4 മണിക്ക് ബാന്‍റുമേളം, 4.30 ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന- ഫാ. വര്‍ഗീസ് പാറയ്ക്കല്‍, വികാരി-ഗ്രേസ് മാതാ പള്ളി, ഗ്രേസ് മൗണ്ട്, 6.30 മണിക്ക് പ്രദക്ഷിണം ജോബിക്കട ജംഗ്ഷന്‍ പന്തലിലേക്ക്, 7.30 ന് പ്രസംഗം – ഫാ. ജോര്‍ജ്ജ് തെരുവംകുന്നേല്‍, വികാരി സെന്‍റ് ജോസഫ്സ് പള്ളി കമ്പംമെട്ട്, 8 മണിക്ക് ലദീഞ്ഞ്, 8.10 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്, 9 മണിക്ക് ആകാശവിസ്മയം.
ജനുവരി 5 പിണ്ടികുത്തി തിരുനാള്‍ ആചരണം, വൈകുന്നേരം 4.30ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ. ജയ്സണ്‍ ചെരിവുപറമ്പില്‍ എസ്.ജെ.- അസി. വികാരി-സെന്‍റ് ജോര്‍ജ്ജ് പള്ളി മേരികുളം, 7 മണിക്ക് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ ജോബി താന്നിയ്ക്കപ്പാറ, കൈക്കാരന്മാരായ ജോയി കൈപ്പന്‍പ്ലാക്കല്‍, ബേബിച്ചന്‍ താന്നിയ്ക്കപ്പാറ, ജോമി വെള്ളമുണ്ടയില്‍ എന്നിവര്‍ അറിയിച്ചു.

+ There are no comments
Add yours