കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് പൂതക്കുഴി  33-ാം നമ്പർ അം ഗൻവാടിയിൽ വിപുലമായ പരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു.കുട്ടികളുടെ കലാ – കായിക മത്സരങ്ങളും നടത്തി.അംഗൻവാടി വർക്കർ ടി.എസ് ഐഷാബീവി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തംഗം പി.എ ഷെമീർ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ഹെൽപ്പർ എ.എച്ച്. സീനത്ത്, ഇ.പി. ദിലീപ്,അബീസ് ടി. ഇസ്മായിൽ, മുഹമ്മദ് റസിലി എന്നിവർ പ്രസംഗിച്ചു.